സഅദിയ്യ ലോ കോളേജിന് അഡ്വ. പ്രഭാകരൻ കെ.വി.യുടെ പുസ്തക ശേഖരം സമ്മാനിച്ചു

Oct 26, 2025 - 12:52
സഅദിയ്യ ലോ കോളേജിന് അഡ്വ. പ്രഭാകരൻ കെ.വി.യുടെ പുസ്തക ശേഖരം സമ്മാനിച്ചു

ദേളി: ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമ പോരാട്ടം നടത്തി പ്രശസ്തനായ അഡ്വക്കേറ്റ് പരേതനായ പ്രഭാകരൻ കെ.വി.യുടെ പുസ്തക ശേഖരം അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത അധ്യാപികയുമായ ജയലക്ഷ്മി ടീച്ചർ സഅദിയ്യ ലോ കോളേജിന് സമ്മാനിച്ചു. മുസ്ലിം ജമാഅത്ത് ജില്ലാ മീഡിയ കോർഡിനേറ്റർ സിഎൽ ഹമീദും ലോ കോളേജ് ക്യാമ്പസ് ഡയറക്ടർ പിവി മുസ്തഫ യും ചേർന്ന് പുസ്തകം ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുസ്തകങ്ങളാണ് ലോ കോളജിന് കൈമാറിയത്. ദേശീയ സാഹിത്യ അവാർഡ് ജേതാവായ രാഘവൻ മാസ്റ്ററുടെ മകളുടെ ഭർത്താവാണ് പരേതനായ അഡ്വക്കേറ്റ് പ്രഭാകരൻ. അദ്ദേഹത്തിന്റെ അമൂല്യ പുസ്തക ശേഖരം ലോ കോളേജിന് സമ്മാനിച്ചതിന് ഏറെ സന്തോഷം ഉണ്ടെന്ന് സഅദിയ്യ സെക്രട്ടറിയേറ്റ് അംഗം പള്ളംകോട് അബ്ദുൽ ഖാദർ മദനി പറഞ്ഞു. 

അബ്ദുൽ ഖാദർ സഅദി കൊല്ലംപാടി ഉദ്‌ഘാടനം ചെയ്തു. ഷറഫുദ്ദീൻ പാക്യാര, അബ്ദുസ്സലാം ദേളി, ടിപി അബ്ദുൽഹമീദ്, മുനവ്വർ തെക്കിൽ, മുസ്തഫ തളിപ്പറമ്പ്, താജുദ്ദീൻ ഉദുമ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0