'ഒലിംപിയ 25'ന് ഉജ്ജ്വല തുടക്കം; എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Oct 25, 2025 - 10:34
'ഒലിംപിയ 25'ന് ഉജ്ജ്വല തുടക്കം; എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

ശിറിയ: ലത്വീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷിക കായികമേള 'ഒലിംപിയ 25'-ന് ഉജ്ജ്വല തുടക്കം. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് മേള ഉദ്ഘാടനം ചെയ്തു. 'നമ്മുടെ നാട് കായിക രംഗത്ത് ഒരുപടി മുന്നിലാണെന്നും പുതിയ തലമുറയിൽ കായികമികവ് വളർത്തുന്ന ലത്വീഫിയ്യ പോലുള്ള സ്ഥാപനങ്ങൾ സമൂഹത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം കായികവും സാംസ്കാരികവുമായ വളർച്ചയ്ക്കും തുല്യ പ്രാധാന്യം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത്തരം കായികമേളകൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വേദിയാകുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

വിവിധ ഹൗസുകളായി ആവേശകരമായ മത്സരങ്ങളിൽ വിദ്യാർത്ഥികൾ അണിനിരന്നു. ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജുനൈദ് ഹാമിമി സഖാഫി, പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജി, ലത്വീഫിയ്യ ജോ.സെക്രട്ടറി അൻവർ അലി സഖാഫി, അബ്ബാസ് ഓണന്ത, സിദ്ധീഖ് സഖാഫി മൂളൂർ, ശാഫി സഅദി ശിറിയ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹൈദർ മദനി, ഫിറോസ് ഓണന്ത, ശാഫി ഓണന്ത സംബന്ധിച്ചു. അധ്യാപകരായ ശോഭാ കുമാരി, സൗമ്യ, പ്രമിത കുമാരി,റശ്മിത, ശിവറൻജിനി, ലത, ഫാത്തിമത്ത് നൈല, ഫാത്തിമത്ത് ഫഹിമ, സംസിറ, ഫാത്തിമത്ത് തഫ്‌സീറ, ഫാത്തിമത്ത് ഷഫീഖ, പ്രമിത കുമാരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ മോറൽ ഹെഡ് മുഹമ്മദ് അമാനി സ്വാഗതവും ഹമീദ് സഖാഫി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0