കർണാടകയിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരന് സസ്പെൻഷൻ
ബാംഗ്ലൂർ: ബസവകല്യാണിൽ സംഘടിപ്പിച്ച ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് പ്രീ- മട്രിക് ബോയ്‌സ് ഹോസ്റ്റലിലെ ജീവനക്കാരന് സസ്പെൻഷൻ. ഹോസ്റ്റലിലെ കുക്ക് അസിസ്റ്റന്റ് പ്രമോദിനാണ് സസ്പെൻഷൻ. പ്രമോദ് യൂണിഫോമിട്ട് പങ്കെടുത്തത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സർക്കാർ ജീവനക്കാർ സ്വകാര്യ സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നത് കർണാടകയിലെ സർവീസ് റൂളിൻ്റെ ലംഘനമാണ്. ഇത് മറികടന്നാണ് ഇയാൾ പഥസഞ്ചലനത്തിൽ പങ്കെടുത്തത്. ബസവകല്യാൺ തഹസിൽദാർ ആണ് കരാർ അധിഷ്ഠിത സ്റ്റാഫ് അംഗമായ പ്രമോദിനെ സസ്പെൻഡ് ചെയ്തത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് 2021ലെ കർണാടക സിവിൽ സർവീസസ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
നിരവധി സർക്കാർ അധ്യാപകരും ഉദ്യോഗസ്ഥരും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു. സർക്കാർ നടപടി പ്രമോദിൽ മാത്രം ഒതുങ്ങില്ലെന്നും മറ്റുള്ളവർക്കെതിരെയും ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ.
20 സർക്കാർ ജീവനക്കാർ ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തെന്നാണ് ഉദ്യോഗസ്ഥരുടെ കണക്ക്. ആർഎസ്എസ് യൂണീഫോമണിഞ്ഞ് വടി പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ റായ്ച്ചൂർ ജില്ലയിലെ പഞ്ചായത്ത് വികസന ഓഫീസറെ ദിവസങ്ങൾക്ക് മുൻപ് സസ്പെൻഡ് ചെയ്‌തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


