കേരള യാത്ര ജനുവരി ഒന്നിന് ചെര്‍ക്കളയില്‍ നിന്ന് പ്രയാണം ആരംഭിക്കും; പ്രൗഢമായി സഹകരണസമിതി പ്രഖ്യാപനം
ചെര്‍ക്കള: സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് 'മനുഷ്യര്‍ക്കൊപ്പം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന കര്‍മ്മസാമകയിത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ചെര്‍ക്കളയില്‍ നിന്ന് ജനുവരി ഒന്നിന് കേരള യാത്ര പ്രയാണം ആരംഭിക്കും. കേരള യാത്ര അനുബന്ധമായി വിവിധങ്ങളായ പദ്ധതികള്‍ക്കാണ് പ്രസ്ഥാനം രൂപം നല്‍കിയിട്ടുള്ളത്. ചെര്‍ക്കളയില്‍ നടന്ന കേരളയാത്ര സഹകരണ സമിതി സംഗമം പ്രൗഢമായി. കാസര്‍കോട് എം എല്‍ എ. എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അഹ്ദല്‍ കണ്ണവം, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദൽ, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍, എസ് വൈ എസ് സംസ്ഥാന സമിതി അംഗം കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് മാണിക്കോത്ത്, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ എം അബ്ദുര്‍റഹ്‌മാന്‍ അഹ്സനി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് നായന്മാര്‍മൂല, അബ്ദുല്‍ ഹകീം ഹാജി കളനാട്, ഹമീദ് മൗലവി ആലംപാടി, നാസര്‍ചെര്‍ക്കളം, സി പി എം ഏരിയ സെക്രട്ടറി കരീം പാണളം, സ്ഥാനാര്‍ഥികളായ പി ബി ശഫീഖ്, ശാഫി സന്തോഷ് നഗര്‍ , അബൂബക്കര്‍ എര്‍മാളം, റാശിദ് ചേരൂര്‍ പ്രസംഗിച്ചു മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു.
ഫോട്ടോ: ചെര്‍ക്കളയില്‍ നിന്നാരംഭിക്കുന്ന കേരള യാത്രയുടെ സംഘാടക സമിതി പ്രഖ്യാപന കണ്‍വെന്‍ഷന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


