തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്‌കൂൾ കുട്ടികള്‍; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നൽകി
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സ്പോർട്‌സ് സ്കൂകൂളിലെ കുട്ടികളെ ഉപയോഗിച്ചതായി പരാതി. കോർപറേഷനിൽ ഇടത് മുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഡി സി സി പ്രസിഡൻ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ഇത്തരം കാര്യങ്ങൾ പെരുമാറ്റച്ചട്ടത്തിൻ്റെയും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനവുമാണെന്നാണ് പരാതിയിൽ പറയുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചത്. മുൻ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കോർപറേഷൻ പരിധിയിൽ ഇടത് മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് സ്പോർട്‌സ് സ്‌കൂളിലെ കുട്ടികളെ തിരഞ്ഞെടുപ്പ് റാലിക്ക് അണിനിരത്തിയതെന്ന് പരാതി. സ്കൂളിലെ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയ സ്ഥാനാർത്ഥിക്കെതിരെയും നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


