സഞ്ചാർ സാഥി ആപ്പ്; പ്രീ-ഇൻസ്റ്റളേഷൻ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു
ന്യൂഡൽഹി: എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ആപ്പിന് ജനകീയമായ സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സർക്കാർ വിശദീകരിച്ചു. ആപ്പ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയന്നർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരുന്നു. ഉത്തരവിനെതിരെ ആപ്പിൾ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഉത്തരവ്.
ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയോടെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയിരുന്നു. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയം നല്‍കിയിരുന്നു. 1.14 കോടി രജിസ്‌ട്രേഷനുകളാണ് ആപ്പില്‍ ഉള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒരു കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് 9.5 ലക്ഷം ഡൗണ്‍ലോഡുകളുമുണ്ട്. സഞ്ചാര്‍ സാഥി ആപ്പ് പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി നിരീക്ഷണ രാഷ്ട്രമാക്കാനുള്ള ശ്രമമെന്നും ജനാധിപത്യം ഇല്ലാത്ത രാജ്യത്ത് പോലും ഇത്തരം നടപടികളില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


