രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Oct 22, 2025 - 14:27
രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത് സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സംഭവത്തിൽ സുരക്ഷാവീഴ്ച്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാടിന് പിന്നാലെയാണിത്. കാലാവസ്ഥാ വ്യതിയാനവും ക്രമീകരണങ്ങളില്‍ വന്ന മാറ്റവുമാണ് സംഭവമുണ്ടാകാൻ കാരണമായെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. പ്രശ്‌നമുണ്ടായപ്പോള്‍ അതിവേഗം പരിഹരിച്ചെന്നും കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെടുന്ന മുറയ്ക്ക് വിശദീകരണം നല്‍കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. നിലവില്‍ ആര്‍ക്കുമെതിരെയും നടപടിയില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0