അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് കാസർകോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു
മംഗലാപുരം: അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് കർണാടകയിലെ പുത്തൂരിൽ കാസർകോട് സ്വദേശിക്ക് വെടിയേറ്റു. കാസർകോട് സ്വദേശി അബ്ദുള്ളക്ക് നേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. കന്നുകാലികളെ കടത്തിയ ലോറി പൊലീസ് തടഞ്ഞപ്പോൾ നിർത്താത്തതിനെ തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. പുത്തൂർ റൂറൽ പൊലീസിൽ നിന്നും അബ്ദുള്ളയുടെ കാലിലേക്കാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും പതിച്ചു. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസെടുക്കുകയും ബെള്ളാരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


