ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല സ്വാഗതസംഘം രൂപീകരണം ഇന്ന്

Oct 22, 2025 - 11:41
ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല  സ്വാഗതസംഘം രൂപീകരണം ഇന്ന്

കാസർകോട്: കാസർകോട് ജില്ല ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല സ്വാഗതസംഘം രൂപീകരണം ഇന്ന് മൊർത്തണയിൽ വെച്ച് നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളംകോട് അബ്ദുൽ ഖാദർ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ആവളം തുടങ്ങിയവർ നേതൃത്വം നൽകും.

2025 നവംബർ 22-ന് മഞ്ചേശ്വരം മൊർത്തണയിൽ വെച്ച് നടക്കുന്ന ജില്ലാ ഹയർ സെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാലയിൽ ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. കല, സാഹിത്യം, പഠനം, മത സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പരിശീലനം, കരിയർ തുടങ്ങിയ വ്യത്യസ്ത സെഷനുകൾ ഗാലയിൽ അരങ്ങേറും.  

ഗാലയുടെ ഭാഗമായി വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്റ്റുഡൻ്റ്സ് ഗാലയുടെ ആലോചന സംഗമം എസ്.എസ്.എഫ്. മുൻ ജില്ല പ്രസിഡൻറ് റഷീദ് സഅദി പൂങ്ങോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റഈസ് മുഈനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൻ സെക്രട്ടറി ബാദുഷാ ഹാദി സഖാഫി, സെക്രട്ടറിമാരായ മുർഷിദ് പുളിക്കൂർ, ഫയാസ് പട്ള, ശാഹിദ് പെട്ടിക്കുണ്ട്, അബ്ദുൽ ഖാദർ സഖാഫി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0