ഒപി ബഹിഷ്‌കരിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാറുടെ സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് ഒപി ബഹിഷ്കരിക്കുന്നു. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്‌ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. അതേ സമയം ജൂനിയർ ഡോക്‌ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളജുകളിൽ ഉണ്ടായിരിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ സമരം നടത്താനാണ് ഡോക്ടർമാരുടെ തീരുമാനം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



