രാഷ്ട്രപതി നാളെ കേരളത്തിലേക്ക്; നാലു ദിവസത്തെ സന്ദര്‍ശനത്തിന് വൻ സുരക്ഷാ ക്രമീകരണം
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു നാലു ദിവസത്തെ സന്ദർശനത്തിനായി നാളെ കേരളത്തിലെത്തും. ശബരിമല ദർശനം ഉൾപ്പെടെ വിവിധ പരിപാടികളിൽ സംബന്ധിക്കാനായി വൈകിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും. ബുധനാഴ്‌ച രാവിലെ ശബരിമല ദർശനം നടത്തും. ശബരിമല സന്ദർശനത്തിൻ്റെ മുന്നോടിയായി വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ റിഹേഴ്സൽ നാളെ നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക. രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചു നോക്കും.
വ്യാഴാഴ്ച്‌ച രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം, 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടി, വൈകിട്ട് പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപന ഉദ്ഘാടനം, വെള്ളിയാഴ്‌ച എറണാകുളം സെന്റ് തെരേസാസ് കോളജിൻ്റെ ശതാബ്‌ദി ആഘോഷം തുടങ്ങിയ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



