കേരളത്തിന് അടുത്ത വർഷം എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Oct 18, 2025 - 10:50
കേരളത്തിന് അടുത്ത വർഷം എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ആദ്യഘട്ടം 2026 മാർച്ചിൽ അവസാനിക്കാനിരിക്കെ 2026-27 വർഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതികൾക്കൊപ്പം കേരളത്തെ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

എയിംസ് കേരളത്തിൽ എവിടെയാണ് അനുവദിക്കേണ്ടത് എന്ന കാര്യത്തിൽ തർക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ ഈ അനുകൂല പ്രതികരണം. ആരോഗ്യ ആക്ടിവിസ്റ്റ് ഡോ കെ വി ബാബുവിന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ആരോഗ്യമന്ത്രാലയം കേരളത്തെ പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ കോഴിക്കോട് കിനാനൂരിൽ സ്ഥലം ഏറ്റെടുത്ത് അതിൻ്റെ രേഖകളും മറ്റും ഉൾപ്പെടുത്തി പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു പല ജില്ലകളുടെയും പേര് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ സംഘടനകളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും സ്ഥലം കണ്ടെത്തുകയോ രേഖകൾ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0