കാസർകോടിന് അഭിമാനം; ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നഗ്മ മുഹമ്മദ് മാലിക്

Oct 17, 2025 - 15:23
കാസർകോടിന് അഭിമാനം; ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നഗ്മ മുഹമ്മദ് മാലിക്

ന്യൂഡെൽഹി: കാസറഗോഡ് ഫോർട്ട് റോഡ് സ്വദേശിനിയും സീനിയർ ഐഎഫ്എസ് ഉദ്യോഗസ്ഥയുമായ നഗ്മ മുഹമ്മദ് മാലിക്കിനെ ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. രാജ്യത്തിൻ്റെ സുപ്രധാന നയതന്ത്ര ദൗത്യങ്ങളിലൊന്നിലേക്കുള്ള ഈ നിയമനം ജില്ലക്ക് അഭിമാനമായി മാറി. നിലവിൽ പോളണ്ടിലെ അംബാസഡർ എന്ന പദവി വഹിക്കുന്നതിനിടയിലാണ് പുതിയ ദൗത്യം. രാജ്യത്തിൻ്റെ നയതന്ത്ര രംഗത്ത് മികച്ച സേവന പാരമ്പര്യമുള്ള വ്യക്തിത്വമാണ് നഗ്മ.

രാജ്യതലസ്ഥാനത്തായിരുന്നു നഗ്മ മുഹമ്മദ് മാലികിന്റെ ബാല്യകാലവും പഠനവും. 1991ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ പ്രവേശിച്ച നഗ്മ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോകോൾ ആയി അവർ നിയമിതയായി. പാരീസിലായിരുന്നു നഗ്മയുടെ നയതന്ത്ര് ജീവിതത്തിന്റെ തുടക്കം. പാരീസിൽ ഇന്ത്യൻ എംബസിയിലും യുനെസ്കോയിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സുപ്രധാന പദവികളിൽ സേവനമനുഷ്‌ഠിച്ച ശേഷമാണ് നഗ്മ ജപ്പാനിലെ അംബാസഡർ പദവിയിലെത്തുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 1
Angry Angry 0
Sad Sad 0
Wow Wow 0