ടേസ്റ്റ് ദി വേൾഡ്; രുചിയുടെ ലോകം അവതരിപ്പിച്ച് ഡാഫൊഡിൽസിൽ കുട്ടികൾ

Oct 17, 2025 - 11:14
ടേസ്റ്റ് ദി വേൾഡ്; രുചിയുടെ ലോകം അവതരിപ്പിച്ച് ഡാഫൊഡിൽസിൽ കുട്ടികൾ

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമനിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡാഫോഡിൽസ് ഇസ്ലാമിക് പ്രീ സ്കൂളിൽ വേൾഡ് ഫുഡ് ഡേ വിപുലമായി ആഘോഷിച്ചു. "ടേസ്റ്റ് ദി വേൾഡ് ;ഒൺ ബൈറ്റ്‌ അറ്റ് എ ടൈം" എന്ന തീം അടിസ്ഥാനമാക്കി നടന്ന പരിപാടി രുചിയുടെയും ആരോഗ്യത്തിന്റെയും ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. പ്രമുഖ ഷെഫും കെയ്റ്റർബേ സ്ഥാപകനുമായ ഡോ. ഷെഫ് റഷീദ് മുഹമ്മദ് മുഖ്യാതിഥിയായി. ആരോഗ്യമുള്ള ആഹാരശീലങ്ങളുടെ പ്രാധാന്യവും ഭക്ഷ്യവൈവിധ്യത്തിന്റെ മൂല്യവും കുട്ടികളോട് അദ്ദേഹം വിശദീകരിച്ചു.

വിവിധ രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണങ്ങൾ അവതരിപ്പിച്ച “ടേസ്റ്റ് ദി വേൾഡ്” ഫുഡ് എക്സിബിഷൻ ഏറെ ആകർഷണമായിരുന്നു. ഓരോ വിഭാഗത്തിലെയും കുട്ടികൾ തങ്ങളുടെ ദേശഭക്ഷണങ്ങളുടെ രുചിയും കഥകളും അവതരിപ്പിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവ സഹകരണത്തോടെ നടന്ന പരിപാടി “വിശപ്പില്ലാത്ത ലോകം” എന്ന സന്ദേശം കുട്ടികൾക്ക് പകർന്നു കൊടുത്തു.

What's Your Reaction?

Like Like 3
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0