ജില്ലയിൽ കുട്ടി ഡ്രൈവർമാർ വ്യാപകം; കഴിഞ്ഞ ദിവസം മാത്രം പൊലീസ് രജിസ്റ്റർ ചെയ്ത് നിരവധി കേസുകൾ

Oct 16, 2025 - 15:38
ജില്ലയിൽ കുട്ടി ഡ്രൈവർമാർ വ്യാപകം; കഴിഞ്ഞ ദിവസം മാത്രം പൊലീസ് രജിസ്റ്റർ ചെയ്ത് നിരവധി കേസുകൾ

കാസറഗോഡ്: ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാർ വർധിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വാഹനപരിശോധനയിൽ പത്തോളം കുട്ടി ഡ്രൈവർമാരാണ് പോലീസിന്റെ കയ്യിൽ അകപ്പെട്ടത്. വാഹനം ഓടിക്കാൻ നൽകിയ ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്ത് ശക്തമായ നടപടി സ്വീകരിച്ചു.

ഇരുചക്രവാഹനം ഓടിച്ച പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി കർശന പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. കുമ്പള, മഞ്ചേശ്വരം, വിദ്യാനഗർ, കാസർകോട്, ബേക്കൽ, ബേഡകം, മേൽപറമ്പ് പൊലീസാണ് കഴിഞ്ഞദിവസം കുട്ടികൾ ഓടിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. ബംബ്രാണയിൽ നിന്ന് കഴിഞ്ഞദിവസം വൈകീട്ട് 15കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി. സ്കൂട്ടർ ഓടിക്കാൻ നൽകിയ അമ്മാവനെതിരെ കേസെടുത്തു. ബേക്കലിൽ 17 കാരിക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ കേസെടുത്തു. ഉപ്പളയിൽ 16കാരൻ സ്കൂട്ടർ ഓടിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പൊലീസ് അമ്മാവനെതിരെ കേസെടുത്തു. തളങ്കരയിൽ 17കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്ത കാസർകോട് പൊലീസ് കുട്ടിയുടെ അമ്മാവനെതിരെ കേസെടുത്തു. കല്ലക്കട്ടയിൽ 17കാരൻ ഓടിച്ച സ്കൂട്ടർ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്ത് മാതാവിനെതിരെ കേസെടുത്തു. ബംബ്രാണയിൽ 16കാരൻ ഓടിച്ച സ്കൂട്ടർ കുമ്പള പൊലീസ് പിടികൂടി പിതാവിനെതിരെ കേസെടുത്തു. ഇങ്ങനെ നിരവധി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. 

കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നവർക്കെതിരെ കടുത്ത പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ പൊലീസും കോടതിയും ചുമത്തുമ്പോഴും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിൽ കുറവില്ലെന്നാണ് പൊലീസ് പറയുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0