കേരളത്തിൽ ചികിത്സക്കെത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക ഹൃദയാഘാതമൂലം അന്തരിച്ചു
കൊച്ചി: എറണാകുളം ശ്രീധരീയം ആശുപത്രിയിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടിങ്ക (80) പ്രഭാതസവാരിക്കിടെ അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടായ അദ്ദേഹത്തെ ഉടൻ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക. ശ്രീധരീയവുമായി ദീർഘകാലമായി ബന്ധമുള്ള അദ്ദേഹം ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. മകളും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. 2008 മുതൽ 2013 വരെയാണ് റെയില ഒടിങ്ക കെനിയൻ പ്രധാനമന്ത്രി പദവിയിലുണ്ടായിരുന്നത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



