മഞ്ചേശ്വരത്ത് നോട്ട് ബുക്കില്‍ പലസ്തീന്‍ പതാക വരച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

Oct 15, 2025 - 14:50
മഞ്ചേശ്വരത്ത് നോട്ട് ബുക്കില്‍ പലസ്തീന്‍ പതാക വരച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

മഞ്ചേശ്വരം: നോട്ട് ബുക്കിൽ പലസ്തീന്‍ പതാക വരച്ച വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കി. കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസിലെ രണ്ട് വിദ്യാർത്ഥികളെയാണ് സ്കൂളിൽ നിന്നും പുറത്താക്കിയത്. പ്രശ്‌നം വിവാദമായതോടെ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളെത്തിയപ്പോൾ സ്‌കൂളിൽ കയറ്റി. വിദ്യാർത്ഥികൾ പലസ്‌തീനിന്റെ പതാക നോട്ട്ബുക്കിൽ വരച്ചപ്പോൾ ഈ വിദ്യാർത്ഥികളോട് രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവന്ന് സ്‌കൂളിൽ കയറിയാൽ മതിയെന്നാണ് പ്രധാന അധ്യാപകൻ പറഞ്ഞത്.

സ്കൂ‌ൾ വിദ്യാർത്ഥികളെ പുറത്താക്കിയ സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ സ്‌കൂളിലേക്ക് പ്രതിഷേധവുമായെത്തി. സ്കൂ‌ൾ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി ഗൗരവമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം എസ്.ഡി.പി.ഐ പ്രസിഡണ്ട് ഷെരീഫ് പാവൂർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഒരാഴ്‌ച മുമ്പ് കുമ്പള സ്‌കൂൾ കലോൽസവത്തിൽ വിദ്യാർത്ഥികൾ പലസ്‌തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈംഷോ ചില അധ്യാപകർ ഇടപെട്ട് തടഞ്ഞിരുന്നു. പ്രശ്‌നത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെടുകയും മൈം ഷോ വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലയിൽ മറ്റൊരു സംഭവം കൂടിയുണ്ടായത്.

What's Your Reaction?

Like Like 0
Dislike Dislike 1
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0