രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന എ സി ബസിന് തീപിടിച്ച് 19 പേർ വെന്തുമരിച്ചു

Oct 15, 2025 - 11:10
രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന  എ സി ബസിന് തീപിടിച്ച് 19 പേർ വെന്തുമരിച്ചു

രാജസ്ഥാൻ: രാജസ്ഥാനിലെ ജയ്‌സാൽമീറിൽ എ സി ബസിന് തീപിടിച്ച് 19 പേർ വെന്തുമരിച്ചു. ജയ്‌സാൽമീറിൽ നിന്ന് ജോധ്‌പൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ യാത്ര ആരംഭിച്ച ബസ് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ പിന്നിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. ബസിൽ 57 യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. രാജസ്ഥാനെ കണ്ണീരാഴ്ത്തിയ ദാരുണമായ അപകടത്തിൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവർ ജയ്‌സാൽമീർ ജവഹർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തിന് കാരണം എയർകണ്ടീഷനിങ് സിസ്റ്റത്തിൽ നിന്നും തീ പടർന്നതാകാം എന്നതാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0