അറബി വ്യാകരണശാസ്ത്ര കിതാബ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടി ഹാഫിസ് സ്വലാഹുദ്ധീൻ ഹിമമി
മഞ്ചേശ്വരം: മഞ്ചേശ്വരം പാത്തൂർ മൻഹജുൽ ബദ്‌രിയ്യ എഡ്യൂ ആൻഡ് ചാരിറ്റി നടത്തിയ അറബി വ്യാകരണശാസ്ത്ര കിതാബ് മത്സരത്തിൽ മുഹിമ്മാത്ത് കുല്ലിയ്യ പൂർവ്വ വിദ്യാർത്ഥി ഹാഫിസ് സ്വലാഹുദ്ധീൻ ഹിമമി കടബ (കർണാടക) ഒന്നാം സ്ഥാനം നേടി. കേരള, കർണാടക സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത 'ഖത്തറുന്നദ' കിതാബ് ടെസ്റ്റിലാണ് സ്വലാഹുദ്ധീൻ ഹിമമി ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളിൽ ഭാഷാശാസ്ത്രത്തിലും ഇസ്ലാമിക പഠനത്തിലും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കിതാബ് ടെസ്റ്റ് നടന്നത്. വിജയിയായ വിദ്യാർത്ഥിയുടെ ഉയർന്ന അക്കാദമിക് നിലവാരത്തെ ഹിമമീസ് അസോസിയേഷൻ അഭിനന്ദിച്ചു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ട് നിൽക്കുന്ന ഹാഫിസ് സ്വലാഹുദ്ധീൻ ഹിമമി നിലവിൽ കോഴിക്കോട് മർകസുസ്സഖാഫത്തിസ്സുന്നിയ്യയിൽ ഉപരി പഠനം നടത്തി വരികയാണ്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



