ലഹരിക്കെതിരെ പോരാട്ട പ്രതിജ്ഞ: കോട്ടക്കുന്നില്‍ മദ്രസാ പ്രവേശനോത്സവം ശ്രദ്ധേയമായി

Apr 12, 2025 - 13:19
ലഹരിക്കെതിരെ പോരാട്ട പ്രതിജ്ഞ: കോട്ടക്കുന്നില്‍ മദ്രസാ പ്രവേശനോത്സവം ശ്രദ്ധേയമായി

മൊഗ്രാല്‍ പുത്തൂര്‍: വൈജ്ഞാനിക മുന്നേറ്റത്തിന് ഏറെ പ്രോല്‍സാഹനം നല്‍കിയ വിശുദ്ധ ഇസ്ലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന കോട്ടക്കുന്ന് അല്‍ മദ്‌റസത്തുസ്സുന്നിയ്യ മദ്‌റസയുടെ ഈ  അധ്യയന വര്‍ഷത്തിലെ വിദ്യാരംഭം സയ്യിദ് സീതിക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. മദ്‌റസയില്‍  സംഘടിപ്പിച്ച ഫത്‌ഹേ മുബാറക്ക് സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് ബദറുദ്ദീന്‍ അല്‍ ഹികമി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലിഹരി വ്യാപനത്തിനും അക്രമവാസനക്കെതിരെ സ്നേഹസന്ദേശവുമായി അല്‍ മദ്‌റസത്തുസ്സുന്നിയ്യയിലെ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ചൊല്ലി.ഫൈറാസ് ഇഹ്‌സാനി നേതൃത്വം നല്‍കി.പരിപാടിയില്‍ സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ സലാം സഅദി,കരീം മുസ്ലിയാര്‍,നൗഷാദ് മൈമനി,ജവാദ് അഹമ്മദ് റസ്വി തുടങ്ങിയവര്‍ സംബന്ധിച്ചു.ജമാല്‍ കെ കെ സ്വാഗതവും സഹീര്‍ റെഡ് ടാഗ് നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0