പിരിച്ചെടുക്കുന്ന തുകയിൽ കൃത്രിമം കാട്ടി; ബദിയടുക്കയിൽ ഹരിതകര്‍മ്മ സേനാംഗങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

Oct 8, 2025 - 14:37
പിരിച്ചെടുക്കുന്ന തുകയിൽ കൃത്രിമം കാട്ടി; ബദിയടുക്കയിൽ ഹരിതകര്‍മ്മ സേനാംഗങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

ബദിയടുക്ക: വാർഡിൽ നിന്നും യുസർഫീയായി പിരിച്ചെടുക്കുന്ന തുകയിൽ കൃത്രിമം കാട്ടിയ ഹരിത കർമ്മസേന അംഗങ്ങളെ ജോലിയിൽ നിന്നും പിരിച്ചു വിട്ട് പഞ്ചായത്ത് ഭരണ സമിതി. വിജിലൻസ് അന്വേഷണം നടത്താൻ അപേക്ഷ നൽകാനും പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് ഹരിത കർമ്മ സേനാംഗങ്ങളായ ഏണിയർപ്പ് ലൈഫ് വില്ലയിലെ രണ്ട് വനിതകൾക്കെതിരെയാണ് നടപടി. പഞ്ചായത്ത് ഭരണ സമിതിയിലെ 19 അംഗങ്ങളിൽ 17പേരുടെ പിന്തുണയോടെയാണ് തീരുമാനം.

യുസർ ഫീയായി പിരിച്ചെടുക്കുന്ന തുക ബാങ്കിൽ അടയ്ക്കുമ്പോൾ പൂർണമായും അടക്കാതെ പഞ്ചായത്ത് ഓഫീസിൽ രശീതി നൽകുമ്പോൾ അതിൽ കൃത്യമായ തുക കാണിച്ചാണ് കൃത്രിമം നടത്തിയത്. കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ഓഡിറ്റ് വിഭാഗം പഞ്ചായത്ത് ഓഫീസിലെത്തി എല്ലാ വാർഡുകളിലേയും ഹരിത കർമ്മ സേനാംഗങ്ങളുടെ കണക്കുകൾ പരിശോധന നടത്തി. കണക്കിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ഇരുവരേയും ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള ഭരണ സമിതിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനമാണ് ഇതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പ്രതികരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0