ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ തീയതി മാറ്റാം; യാത്രക്കാർക്ക് സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

Oct 8, 2025 - 14:02
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ തീയതി മാറ്റാം; യാത്രക്കാർക്ക് സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിന്റെ തീയതി മാറ്റാമെന്ന സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ യാത്രികര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാന്‍ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ക്യാന്‍സലേഷന്‍ ചാര്‍ജും മറ്റുമായി ടിക്കറ്റ് നിരക്കിന്റെ നല്ലൊരു ഭാഗം ഇതിലൂടെ യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. മുൻകൂട്ടിയുള്ള പദ്ധതികൾ മുടങ്ങുന്നത് കാരണം ഇത് യാത്രക്കാർക്ക് വലിയ നഷ്ടം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നയം അനുസരിച്ച് യാത്രക്കാര്‍ക്ക് പണം നഷ്ടപ്പെടാതെ തങ്ങളുടെ യാത്രയില്‍ മാറ്റം വരുത്താന്‍ സാധിക്കും. ട്രെയിന്‍ ടിക്കറ്റുകളിലെ യാത്രാ തീയതി മാറ്റാന്‍ അധിക ചാർജ് കൊടുക്കാതെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് പുതിയ ബുക്കിങ് സൗകര്യമാകും. അടുത്ത വര്‍ഷം ജനുവരി മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ട്രെയിനിലെ സീറ്റുകളുടെ ലഭ്യത അനുസരിച്ച് മാത്രമേ പുതിയ തീയതി ലഭ്യമാവുകയുള്ളൂ. പുതിയ ടിക്കറ്റിന് നിരക്ക് കൂടുതലാണെങ്കില്‍ യാത്രക്കാര്‍ ആ വ്യത്യാസത്തിൽ തുക നല്‍കേണ്ടിവരും.

What's Your Reaction?

Like Like 2
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0