സ്കൂട്ടർ യാത്രക്കിടെ തെറിച്ചുവീണ എട്ടുവയസുകാരന്‍ മരിച്ചു
ബദിയടുക്ക: ബേള കട്ടത്തങ്ങാടിയിൽ പിതാവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ എട്ടുവയസുകാരൻ മരണത്തിന് കീഴടങ്ങി. ഉളിയത്തടുക്ക പള്ളത്ത് പ്രഭാകരന്റെയും അനുഷയുടെയും ഏകമകനും ബേള സെന്റ് മേരീസ് സ്‌കൂളിലെ രണ്ടാംതരം വിദ്യാർത്ഥിയുമായ പ്രണുഷ്(8) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അധ്യാപികയാണ് അമ്മ അനുഷ. ഈ മാസം മൂന്നിന് വൈകിട്ട് ബേള കട്ടത്തങ്ങാടിയിലാണ് അപകടമുണ്ടായത്. പ്രണുഷിനെ പിന്നിലിരുത്തി പിതാവ് പ്രഭാകരൻ സ്കൂട്ടറോടിച്ച് പോകുമ്പോൾ എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കുട്ടി സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മംഗളൂരു ആസ്‌പത്രിയിൽ ചികിത്സയിൽ തുടരവെയാണ് കഴിഞ്ഞ ദിവസം പ്രണുഷ് മരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



