'പ്രൊഫസമ്മിറ്റ്': പ്രൊഫ് ജേർണിക്ക് മഞ്ചേശ്വരം ലോ കോളേജിൽ നിന്ന് തുടക്കമായി
മഞ്ചേശ്വരം: ഈ മാസം 10, 11, 12 തിയ്യതികളിലായി മലപ്പുറം കോട്ടക്കലിൽ നടക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളമായ 'പ്രൊഫസമ്മിറ്റ്' പ്രചരണാർഥം എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ് ജേർണിക്ക് മഞ്ചേശ്വരത്ത് നിന്ന് തുടക്കമായി. മഞ്ചേശ്വരം മള്ഹറിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ മൂസൽ മദനി തലക്കി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. എസ് എസ് എഫ് കാസർകോട് ജില്ല പ്രസിഡൻ്റ് റഈസ് മുഈനി, ജില്ല ജനറൽ സെക്രട്ടറി ബാദുഷ സഖാഫി, ഫിനാൻസ് സെക്രട്ടറി ഫയാസ് പട്ള, സെക്രട്ടറിമാരായ മൻഷാദ് അഹ്‌സനി, ഷാഹിദ് പെട്ടികുണ്ട്, മുർഷിദ് പുളിക്കൂർ, അബ്ദുൽ ബാരി മള്ഹരി സഖാഫി, ജില്ല കാമ്പസ് സിണ്ടിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
യാത്രയുടെ ആദ്യ സ്വീകരണം മഞ്ചേശ്വരം ലോ കോളേജിൽ പ്രൗഢമായി. മാലിക് ദീനാർ കേളേജ് ഓഫ് ഫാർമസി, എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ്, മാലിക് ദീനാർ നഴ്‌സിംഗ് കോളേജ് തുടങ്ങിയ പ്രൊഫഷണൽ കാമ്പസുകളിൽ പര്യടനം നടത്തി കാസർകോട് നഗരത്തിൽ പ്രൊഫ് ജേർണി സമാപിച്ചു.
രണ്ടാം ദിനമായ നാളെ പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്ന് ആരംഭിച്ച് തൃക്കരിപ്പൂർ പോളിടെക്നിക്കിൽ സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1



