ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രി ഐസിയുവില്‍ വൻ തീപ്പിടുത്തം; എട്ട് രോഗികൾക്ക് ദാരുണാന്ത്യം

Oct 6, 2025 - 17:49
ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രി ഐസിയുവില്‍ വൻ തീപ്പിടുത്തം; എട്ട് രോഗികൾക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ എസ്എംഎസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഐസിയു വാർഡിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് രോഗികൾക്ക് ദാരുണാന്ത്യം. അഞ്ചു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സവായ് മാൻ സിംഗ് (എസ്എംഎസ്) ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രോമ ഐസിയുവിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതായും ഇത് വേഗത്തിൽ പടരുകയും വിഷ പുക ഉയരുകയും ചെയ്‌തതായി എസ്എംഎസ് ആശുപത്രി ട്രോമ സെൻ്റർ ഇൻ ചാർജ് ഡോ. അനുരാഗ് ധാക്കദ് പറഞ്ഞു.

ട്രോമ സെന്ററിൽ രണ്ടാം നിലയിൽ രണ്ട് ഐസിയുകളിലായി 24 രോഗികളാണുണ്ടായിരുന്നത്. തീവ്ര പരിചരണത്തിലായിരുന്ന രോഗികളിൽ അധികവും അബോധാവസ്ഥയിലായിരുന്നു. ട്രോമ സെന്റർ സംഘവും നഴ്‌സിംഗ് ഓഫീസർമാരും വാർഡ് ബോയ്‌സും ഉടൻ തന്നെ അവരെ ട്രോളികളിൽ രക്ഷപ്പെടുത്തി. കഴിയുന്നത്ര രോഗികളെ ഐസിയുവിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. വളരെ ഗുരുതരാവസ്ഥയിലായിരുന്ന ആറു രോഗികളെ സിപിആർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും മരണപ്പെട്ടു. അഞ്ച് രോഗികൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0