കുമ്പള ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകർ തടഞ്ഞ പലസ്തീൻ മൈം വീണ്ടും അവതരിപ്പിച്ചു
കാസർകോട്: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കലോത്സവത്തിനിടെ അധ്യാപകർ തടഞ്ഞ പലസ്തീൻ മൈം ഷോ വീണ്ടും അവതരിപ്പിച്ചു. കലോത്സവം ഇന്ന് പുനരാംഭിച്ചതോടെയാണ് മൈം ഷോ വീണ്ടും അവതരിപ്പിച്ചത്. മൈം ഷോ തടഞ്ഞതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഇടപെട്ട് വീണ്ടും അവതരിപ്പിക്കാൻ അവസരം നൽകുമെന്നും തടഞ്ഞ അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചിരിന്നു.
കലോത്സവം ഇന്ന് പുനരാംഭിച്ചതോടെ ബി.ജെ.പി ഉൾപ്പെടെയുള്ള സംഘടനകൾ മൈം ഷോയ്ക്കെതിരെ എതിർപ്പ് ഉന്നയിച്ച പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് മൈം ഷോ അവതരിപ്പിച്ചത്. ഷോ കഴിഞ്ഞതിന് പിന്നാലെ സ്‌കൂളിന് പുറത്ത് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ് കുമ്പള സ്‌കൂളിൽ കലോത്സവത്തിൻ്റെ ഭാഗമായുള്ള മൈം അവതരണത്തിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും പലസ്തീൻ പ്രമേയമായതിനാൽ അധ്യാപകർ കർട്ടൻ താഴ്ത്തി. തുടർന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിർത്തിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന് പുറത്ത് മൈം അവതരിപ്പിച്ചിരുന്നു. പിന്നാലെ അധ്യാപകരും വിദ്യാർത്ഥികളും വാക്കുതർക്കമാവുകയും ശനിയാഴ്‌ച നടക്കേണ്ട കലോത്സവം നിർത്തിവെക്കുകയായിരുന്നു.
ശനിയാഴ്ച എം എസ് എഫ്, എസ് എഫ് ഐ യുടെ പ്രതിഷേധ മാർച്ച് നടക്കുകയും വിദ്യാഭ്യാസ മന്ത്രി തന്നെ മൈം നിർത്തിവെച്ച നടപടിയെ വിമർശിച്ച് രംഗത്തുവരികയും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



