കുമ്പള ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവം; റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കാസർഗോഡ്: കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ വെള്ളിയാഴ്ച്ച നടന്ന സ്കൂൾ കലോത്സവത്തിൽ ഫലസ്‌തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ പോലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു.
മൈം അവതരണത്തിനിടെ പരിപാടി തടസ്സപ്പെടുത്തുകയും തുടർന്ന് കലോത്സവം മാറ്റിവെക്കുകയും ചെയ്‌തത് വലിയ വിവാദമാവുകയും അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അധ്യാപകൻ തടസ്സപ്പെടുത്തിയ മൈം അവതരിപ്പിക്കാൻ കുട്ടികൾക്ക് വീണ്ടും അവസരം നൽകുമെന്നും ഫലസ്തീനിലെ വേട്ടയാടപ്പെടുന്ന കുട്ടികൾക്കൊപ്പമാണ് കേരളമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മാറ്റിവെച്ച കലോത്സവം തിങ്കളാഴ്ച നടക്കും.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0



