ആംബുലന്‍സില്‍ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Apr 11, 2025 - 12:34
ആംബുലന്‍സില്‍ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശിയാണ് നൗഫല്‍. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാള്‍ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ചത്.
ശേഷം പ്രതി ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലില്‍ തന്നെ പ്രതിക്കെതിരായ തെളിവുകള്‍ കണ്ടെത്തിയിരുന്നു. കനിവ് 108 ആംബുലന്‍സ് ഡ്രൈവറായിരുന്നു നൗഫല്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0