കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പലസ്‌തീൻ പ്രമേയമാക്കിയുള്ള മൂകാഭിനയം തടഞ്ഞു

Oct 4, 2025 - 12:30
Oct 4, 2025 - 13:28
കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പലസ്‌തീൻ പ്രമേയമാക്കിയുള്ള മൂകാഭിനയം തടഞ്ഞു

കുമ്പള: കുമ്പള സ്‌കൂൾ കലോത്സവത്തിനിടെ പലസ്‌തീൻ പ്രമേയമാക്കിയുള്ള മൂകാഭിനയം അവതരിപ്പിക്കാനുള്ള ശ്രമം അധ്യാപകൻ തടഞ്ഞു. കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവരുന്ന കലോത്സവ പരിപാടിക്കിടെ പ്ലസ്‌ടു വിദ്യാർത്ഥികൾ മൂകാഭിനയം അവതരിപ്പിക്കവെയാണ് സ്റ്റേജിൻ്റെ കർട്ടൻ അധ്യാപകൻ താഴ്ത്തിയത്. അധ്യാപകൻ കർട്ടനിട്ടെങ്കിലും വിദ്യാർഥികൾ വേദിയ്ക്ക് പുറത്ത് മൂകാഭിനയം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തിൽ കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നൽകി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാൽ ഇന്ന് പരിപാടി നടന്നില്ല. സംഭവത്തിൽ എംഎസ്എഫും എസ് എഫ് ഐയും പ്രതിഷേധവുമായെത്തി. വിഷയത്തിൽ സ്കൂളിലെ അധ്യാപകർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0