ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിദേശ പരിശീലകരെ തെരുവ് നായകൾ ആക്രമിച്ചു

Oct 4, 2025 - 10:40
ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിദേശ പരിശീലകരെ തെരുവ് നായകൾ ആക്രമിച്ചു

ന്യൂഡൽഹി: വേൾഡ് പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാർക്ക് തെരുവ് നായകളുടെ കടിയേറ്റു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവമുണ്ടായത്. കെനിയയുടെ സ്പ്രിൻ്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാൻ്റെ അസിസ്റ്റൻ്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇരുവരെയും സഫ്‌ദർജങ് ആശുപത്രിയിലെത്തിച്ച് ചികത്സ നൽകി. സംഭവത്തിന് പിന്നാലെ സ്റ്റേഡിയത്തിലും തെരുവ് നായകളെ പിടികൂടാൻ പ്രത്യക സംഘങ്ങളെ നിയോഗിച്ചു. ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി വേദിയാകുന്ന ഇന്ത്യയിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന ആഗോള മത്സരത്തിൽ 104 രാജ്യങ്ങളിൽ നിന്നുള്ള 1,200 ൽ അധികം അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0