കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്‌സുകള്‍ക്ക് തുടക്കമായി

Oct 3, 2025 - 13:55
Oct 3, 2025 - 14:00
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്‌സുകള്‍ക്ക് തുടക്കമായി

കാസർകോട്: കാസർകോട് ഉക്കിനടുക്ക ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കോഴ്സിന് തുടക്കമായി. ആദ്യ ബാച്ചിൻ്റെ പ്രവേശനോത്സവം സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്‌തു. ജില്ലയുടെ വികസനത്തിന് രാഷ്ട്രീയഭേദമില്ലെന്നും പ്രതിക്ഷവും ഭരണപക്ഷവും ഒരുമിച്ച് കൈകോർത്താണ് കാസർകോഡിൻ്റെ വികസനം സാധ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ആദ്യ ബാച്ചിൽ അനുവദിച്ചിരിക്കുന്ന 50 സീറ്റുകളിൽ 40 സീറ്റുകളിലേക്ക് വിദ്യാർത്ഥികൾ പ്രവേശനം പൂർത്തീകരിച്ചു. 30 പെൺകുട്ടികളും 10 ആൺകുട്ടികളും ഉൾപ്പെടുന്ന ബാച്ചിൽ അഖിലേന്ത്യാ റാങ്ക് പട്ടികയിൽ നിന്ന് 7 പേരും സംസ്ഥാന പട്ടികയിൽ നിന്ന് 33 പേരും പ്രവേശനം നേടി. കാസർകോട് ജില്ലയിൽ നിന്ന് പാണത്തൂർ സ്വദേശി ആഷിക രാജ് ആദ്യ ബാച്ചിൽ ഇടം നേടി. ആദ്യമായി പ്രവേശനം നേടിയ രാജസ്ഥാനിലെ ഗുർവീന്ദർ സിംഗും ലക്ഷദ്വീപിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിയുമാണ് കേരളത്തിന് പുറത്ത് നിന്ന് പ്രവേശനം നേടിയത്. ഒഴിവുള്ള പത്ത് സീറ്റിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ പൂർത്തിയാക്കും.

കഴിഞ്ഞ മാസം രണ്ടിന് കാസർകോട് മെഡിക്കൽ കോളേജിന് മെഡിക്കൽ കമ്മീഷകമ്മീഷന്റെ  അംഗീകാരം ലഭിച്ചതോടെ 50 എം.ബി.ബി.എസ് സീറ്റുകളാണ് ലഭിച്ചത്. നാല് ബ്ലോക്കുകളിലായി 500 കിടക്കകളുടെ സൗകര്യമുള്ള ആസ്പത്രി കെട്ടിടത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. മെഡിക്കൽ കോളേജായി ഉയർന്ന സാഹചര്യത്തിൽ വിദഗ്‌ധ ഡോക്ടർമാർ എത്തുന്നതോടെ ജില്ലയിലെ രോഗികൾക്ക് ഏറെ ആശ്വാസമാകും. മെഡിക്കൽ കൊളേജിൽ പുതിയ സൗകര്യങ്ങളൊരുക്കി ഒക്കുപേഷണൽ തെറാപ്പി ഉൾപ്പെടെയുള്ള ആരംഭിക്കുമെന്നും ഇതിനായി കാസർഗോഡ് വികസന പാക്കേജിൽ നിന്ന് തുക ചെലവഴിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0