പലസ്തീൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളം എക്കാലവും പലസ്തീന് ഒപ്പമാണെന്ന് മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചു.
യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ച് ഇസ്രായേൽ കൊടും ക്രൂരത തുടർന്ന് കൊണ്ടിരിക്കുന്നത്. ഇസ്രായേൽ അധിനിവേശവും പലസ്തീൻ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും അംബാസിഡർ വിശദീകരിക്കുന്നതിനിടെ, പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളമെന്നും യുഎൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതൽ പിന്തുണ പലസ്തീന് ആവശ്യമുണ്ടെന്നും അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ നിർണായ സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



