താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച- സഅദിയ്യ സനദ് ദാനം; പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദേളി: ഒക്ടോബര്‍ 20,21 തീയതികളില്‍ ദേളി സഅദാബാദില്‍ നടക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച, സഅദിയ്യ സനദ് ദാനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മൂസല്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിതങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍ ചട്ടഞ്ചാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ ഹാജി ബേവിഞ്ച, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വി സി അബ്ദുല്ല സഅദി, മുഹമ്മദലി സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും വർക്കിംഗ് കണ്‍വീനര്‍ ഇസ്മാഈല്‍ സഅദി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



