ദസറ ആഘോഷം; മൈസൂരുവില്‍ നിന്ന് കൂടുതൽ സർവീസുകളുമായി റെയില്‍വേ
മൈസൂർ: ദസറ ആഘോഷകാലത്തെ തിരക്ക് പരിഗണിച്ച് മൈസൂരുവിൽ നിന്ന് വിവിധ നഗരങ്ങളിലേക്ക് സർവീസുകൾ വർദ്ധിപ്പിച്ച് റെയിൽവേ. 11 അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 51 പ്രത്യേക ട്രെയിനുകളാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്നത്. അശോകപുരം, ബെംഗളൂരു, ബെളഗാവി, യശ്വന്ത്പുർ, ശിവമോഗ ടൗൺ, വിജയപുര, അർസികെരെ, കാരൈക്കുടി, മഡ്‌ഗാവ്, രാമനാഥപുരം, ചാമരാജ്നഗർ, തൽഗുപ്പ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മൈസൂരുവിലേക്ക് അധിക സർവീസ് ഉണ്ടാവുക.
കഴിഞ്ഞ വർഷം ദസറ ആഘോഷ ഭാഗമായി 1.1 ലക്ഷം കൂടുതൽ യാത്രക്കാർ ട്രെയിൻ സർവീസിനെ ആശ്രയിച്ചതായാണ് റിപ്പോർട്ടുകൾ. ഈ വർഷം അതിലും കൂടുതൽ യാത്രക്കാരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ റെയിൽവേ പോലീസിനെ നിയോഗിക്കുമെന്നും സ്റ്റേഷനുകളിൽ കൂടുതൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്നും മൈസൂരു ഡിവിഷന്‍ കൊമേഴ്സ്യല്‍ മാനേജര്‍ വ്യക്തമാക്കി. എല്ലാ സ്റ്റേഷനുകളിലും അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസ്, ഫയർ സേവനം ഉറപ്പാക്കുമെന്നും അധിക കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ എന്നിവയും സംവിധാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



