ഡൽഹിയിൽ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

Sep 26, 2025 - 15:50
Sep 26, 2025 - 15:52
ഡൽഹിയിൽ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം

ഡൽഹി: മൊബൈൽ മോഷണം ആരോപിച്ച് ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ആൾക്കൂട്ട മർദ്ദനം. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും മർദിച്ചതായും പരാതി. മലയാളികളായ സുദിൻ, അശ്വന്ത് എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ് റൂമിൽ എത്തിച്ച് മർദിച്ചതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ബൂട്ട് ഇട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും ഫൈബർ സ്റ്റിക് കൊണ്ട് മർദിക്കുകയും ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ട് തല്ലുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നൽകിയതായി വിദ്യാർത്ഥികൾ അറിയിച്ചു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0