അങ്കണവാടിയിലെ രണ്ടര വയസുകാരിയുടെ മുഖത്തടിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍

Sep 26, 2025 - 14:23
അങ്കണവാടിയിലെ രണ്ടര വയസുകാരിയുടെ മുഖത്തടിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മുഖത്തടിച്ച സംഭവത്തിൽ അദ്ധ്യാപികക്ക് സസ്പെൻഷൻ. കഴിഞ്ഞ ദിവസം നേമം മൊട്ടമൂട് പറമ്പുംകോണം അങ്കണവാടിയിലാണ് സംഭവമുണ്ടായത്. അദ്ധ്യാപികയുടെ അതിക്രമത്തിൽ കുഞ്ഞിൻ്റെ കർണപടത്തിന് സാരമായി പരുക്കേറ്റു. മുഖത്ത് അദ്ധ്യാപികയുടെ വിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. അങ്കണവാടിയിൽ നിന്ന് മടങ്ങിയെത്തിയ കുഞ്ഞ് നിറുത്താതെ കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അദ്ധ്യാപിക അടിച്ചകാര്യം അറിഞ്ഞത്. തൈക്കാട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രി അധികൃതർ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചു. കമ്മിറ്റി അധികൃതർ അദ്ധ്യാപികയോട് വിശദീകരണം തേടിയെങ്കിലും കുഞ്ഞിനെ അടിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് വനിതാ ശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു. നരുവാമൂട് പോലീസ് അധ്യാപകർക്കെതിരെ കേസെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0