എം.ഡി.എം.എ കേസിലെ പ്രതിയെ തേടിപ്പോകുന്നതിനിടെ അപകടം; പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം
ചെർക്കള: ഇന്ന് പുലർച്ചെ ചെങ്കള നാലാംമൈലിൽ കാറിൽ ടിപ്പർലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം. സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.കെ സജീഷാണ്(36) മരിച്ചത്. സജീഷ് ഉൾപ്പെട്ട പോലീസ് സംഘം ചട്ടഞ്ചാലിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു. ഒരു പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന മറ്റൊരു പ്രതി ഇറങ്ങിയോടി രക്ഷപ്പെട്ടു. കാസർകോട്ടെ ദന്തഡോക്ടറാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി കാറിൽ സഞ്ചരിക്കുന്നതിനിടെ പുലർച്ചെ 2.45 മണിയോടെ നാലാംമൈലിൽ വെച്ച് അപകടം സംഭവിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്രനും പരിക്കേറ്റു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



