ബെംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അബ്ദുന്നാസര്‍ മഅ്ദനി പ്രതി ചേർക്കപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നിർദേശം. കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീൻ പതിനാറ് വർഷമായി വിചാരണ പൂർത്തിയാകാതെ ജയിലിലാണെന്ന് കാണിച്ച് നൽകിയ ഹരജി പരിഗണിച്ചാണ് പരമോന്നത കോടതി ഈ നിർദേശം നൽകിയത്. 2008ൽ ബെംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പരകളിൽ 31-ാം പ്രതിയാണ് മഅ്ദനി. 28-ാം പ്രതിയാണ് താജുദ്ദീൻ. നിലവിൽ ജാമ്യത്തിലുള്ള മഅ്‌ദനി നേരത്തെ കേസിൽ വിചാരണ തടവുകാരനായി വർഷങ്ങളോളം പരപ്പന അഗ്രഹാര ജയിലിലായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



