പ്രായപൂർത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യ വിവരം ഫയലിൽ നിന്നും ഒഴിവാക്കണം; ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ജുവൈനൽ ജസ്റ്റിസ് ബോർഡിൻ്റെയും പോലീസിൻ്റെയും ഫയലിൽ നിന്ന് പ്രായപൂർത്തിയാകുന്നതിന് മുൻപ് ചെയ്‌ത കുറ്റകൃത്യങ്ങളുടെ വിവരം ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി ഹൈകോടതി.
കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകുന്നതിനുമുമ്പ് ചെയ്‌ത കുറ്റകൃത്യങ്ങളുടെ വിവരം, പ്രത്യേക സാഹചര്യം ഒഴിവുള്ള കേസുകളിൽ നിർബന്ധമായും ഒഴിവാക്കണമെന്ന് ബാലനീതി നിയമത്തിൽ പറയുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഒരു സാഹചര്യത്തിലും ഈ വിവരം പൊതുജനങ്ങൾക്ക് ലഭ്യമാക്കരുതെന്നും കോടതി വ്യക്തമാക്കി.
2011-ൽ കണ്ണൂർ സ്വദേശിയായ ഹർജിക്കാരൻ വീട്ടിൽ അതിക്രമിച്ചു കയറിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും തലശ്ശേരി ജുവൈനൽ കോടതി പരിഗണിച്ച ഈ കേസിൽ ഹർജിക്കാരനെ പിന്നീട് വെറുതെ വിടുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ കേസ് വിവരം തൻ്റെ ജോലി അപേക്ഷകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നിർണായക വിധി ഉണ്ടായിരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



