ദുരിതയാത്രക്ക് ആശ്വാസം; ചെര്‍ക്കള-കല്ലടുക്ക റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കം
ചെർക്കള: യാത്രക്കാർക്ക് ദുരിതപാതയായി മാറിയ ചെർക്കള- കല്ലടുക്ക റോഡിന് ഒടുവിൽ ആശ്വാസം. കരാറുകാരൻ ടെൻഡർ ഏറ്റെടുത്തതിന് പിന്നാലെ റോഡിൻ്റെ ഒന്നാംഘട്ട നവീകരണ ടെൻഡർ നടപടി പ്രവൃത്തിക്ക് ഇന്ന് രാവിലെ തുടക്കമായി. ആദ്യഘട്ടത്തിൽ എട്ട് ലക്ഷം രൂപ ചെലവിൽ എടനീർ മുതൽ ചർലടുക്ക വരെയുള്ള കുഴികൾ നികത്തും. രണ്ടാം ഘട്ട പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
കിഫ്ബി ഫണ്ടുപയോഗിച്ച് റോഡ് നവീകരണം നടത്തുന്നതിനിടെ കാലവർഷം ശക്തമായതോടെയാണ് ചെർക്കള-കല്ലടുക്ക റോഡിലെ പ്രവൃത്തി മുടങ്ങിയത്. തകർന്ന് കുണ്ടും കുഴിയുമായി മാറിയ റോഡ് നന്നാകണമെന്ന് നിരന്തരമായി നാട്ടുകാരും വാഹന യാത്രികരും ബസ് ജീവനക്കാരും ആവശ്യമുന്നയിച്ചിരുന്നു. റോഡിൻ്റെ ദുരിതാവസ്ഥ അടിയന്തിരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സെപ്‌തംബർ 29 മുതൽ അനിശ്ചിതകാല സമരം നടത്താനുള്ള നീക്കത്തിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാർ. അന്തർ സംസ്ഥാന പാത ആയതിനാൽ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കാസർകോട് നിന്ന് ഉക്കിനടുക്ക ഗവൺമെൻ്റ് മെഡിക്കൽ കോളേജിലേക്ക് കൂടിയുള്ള ഈ പാത ചെർക്കള മുതൽ ഉക്കിനടുക്ക വരെ കുണ്ടും കുഴിയും രൂപപ്പെട്ട കാരണത്താൽ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ വളരെ പ്രയാസമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0



