കനത്ത മഴയില്‍ മുങ്ങി കൊല്‍ക്കത്ത; അപകടങ്ങളില്‍ പത്ത് മരണം

Sep 24, 2025 - 11:47
കനത്ത മഴയില്‍ മുങ്ങി കൊല്‍ക്കത്ത; അപകടങ്ങളില്‍ പത്ത് മരണം

കൊൽക്കത്ത: കനത്ത മഴയിൽ മുങ്ങി കൊല്‍ക്കത്ത നഗരവും പരിസര പ്രദേശങ്ങളും. ജനജീവിതം ദുഷ്‌കരമായി തുടരുന്ന സാഹചര്യത്തിൽ വിവിധങ്ങളായ അപകടങ്ങളിൽ 10 പേർ മരിച്ചതായാണ് റിപ്പോർട്ട്. നഗരം ദുർഗ്ഗാ പൂജാ ആഘോഷത്തിനൊരുങ്ങിയിരിക്കവെ ശക്തമായ മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിൽ നഗരത്തിൽ മഴക്ക് ശമനമുണ്ടെങ്കിലും നഗരത്തിലെ ഗാരിയാഹത്ത്, ജോക്ക, സർസുന, തന്താനിയ, ആംഹെർസ്റ്റ് സ്ട്രീറ്റ് റോഡുകൾ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
മുൻകരുതൽ നടപടിയുടെ ഭാഗമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. റിപ്പോർട്ട് ചെയ്‌ത 10 മരണങ്ങളിൽ 8 എണ്ണം വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 39 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ കനത്ത മഴയുണ്ടാകുന്നത്. നിലവിൽ കൊൽക്കത്തയിലെ എല്ലാ സ്കൂളുകളും കടകളും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മേയർ  നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ, മെട്രോ സർവീസുകൾ റോഡ് ഗതാഗതം തടസപ്പെട്ടു. 91 വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0