കുതിപ്പ് തുടർന്ന് സ്വർണ്ണം; ഇന്നത്തെ വില 83,840 രൂപ
കൊച്ചി: കുതിപ്പ് തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണ വില. ഇന്ന് 920 രൂപ ഉയർന്നതോടെ പവന് വില 83,840 രൂപയിലെത്തി. ഗ്രാമിന് 115 രൂപ ഉയർന്ന് 10,480 രൂപയായി.18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 8615 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടിയിരുന്നു. ഈ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്ന സംസ്ഥാനത്തെ സ്വർണവില സെപ്തംബർ 9 നാണ് എൺപതിനായിരം പിന്നിട്ടത്. മൂന്നാഴ്ചക്കിടെ പവന് 6000 രൂപയിലധികമായി വർധിച്ചു. രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് വീഴ്‌ചയുമാണ് കേരളത്തിൽ സ്വർണ്ണവില കുതിപ്പിന് കാരണമായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



