ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ തിരിതെളിഞ്ഞു. 25 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ഉള്‍പ്പടെ 3,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം പമ്പാ മണപ്പുറത്തെ പ്രധാന വേദിയിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രണ്ടു മന്ത്രിമാരും സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. വിപുലമായ സംവിധാനങ്ങളാണ് സംഗമത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം മൂന്നു വേദികളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ചര്‍ച്ചയാകും.
കോണ്‍ഗ്രസ്, ബി ജെ പി എതിര്‍പ്പിനിടെ നടക്കുന്ന അയ്യപ്പ സംഗമ വേദിയില്‍ സുരക്ഷയുടെ ഭാഗമായി എട്ടു സുരക്ഷാ സോണുകളായി മേഖലകളായി തിരിച്ച് പല സ്ഥലങ്ങളിലായി 2000ത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഡല്‍ഹിയില്‍ ഹിന്ദു സംഘടന കളുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പ സംഗമം സംഘടിപ്പിക്കും. ഡല്‍ഹി ആര്‍ കെ പൂരം അയ്യപ്പ ക്ഷേത്രത്തില്‍ വൈകീട്ട് 5 മണിക്കാണ് പരിപാടി. ശബരിമല യുവതീപ്രവേശന വിധിയില്‍ വിയോജന വിധി എഴുതിയ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചടങ്ങില്‍ പങ്കെടുക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



