വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി

Sep 17, 2025 - 11:35
വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം നിര്യാതനായി

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിറാജ് സബ് എഡിറ്ററും കണ്ണൂർ മുണ്ടേരി സ്വദേശിയുമായ ജാഫർ അബ്ദുർറഹീം (33) നിര്യാതനായി. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ സിറാജ് ഓഫീസിന് മുന്നിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചെ 12.50നായിരുന്നു അപകടം. എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച പുലർച്ചെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കോഴിക്കോട്ടെ സിറാജ് സെൻട്രൽ ഡെസ്കിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന ജാഫർ മലപ്പുറം, കണ്ണൂർ, കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ റിപ്പോർട്ടറായി സേവനമനുഷ്ടിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0