പോലീസ് കസ്റ്റഡി മർദ്ദനങ്ങൾ ചർച്ചയാക്കി നിയമസഭ; പ്രമേയം അവതരിപ്പിച്ച് റോജി എം ജോൺ എംഎൽഎ

Sep 16, 2025 - 14:43
പോലീസ് കസ്റ്റഡി മർദ്ദനങ്ങൾ ചർച്ചയാക്കി നിയമസഭ; പ്രമേയം അവതരിപ്പിച്ച് റോജി എം ജോൺ എംഎൽഎ

തിരുവനന്തപുരം: പോലീസ് കസ്റ്റഡി മർദ്ദനങ്ങളെ വിഷയമാക്കി നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച. റോജി എം ജോൺ എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹം സംസാരം തുടങ്ങിയത്. അന്ന് പോലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പോലീസാണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ കോൺഗ്രസ് നേതാവ് സുജിത്ത് നേരിട്ട കസ്റ്റഡി മർദ്ദനം അടിയന്തര പ്രമേയത്തിൽ റോജി അവതരിപ്പിച്ചു. 'ജനാധിപത്യപരമായി ചോദ്യം ചെയ്തതതിന് മർദ്ദനം ഏൽക്കുകയും യൂത്ത് കോൺഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും നേതാവ് ചമയേണ്ട എന്ന് പറഞ്ഞ് സുജിത്തിനെ അടിച്ചു. 45 ലധികം തവണയാണ് പോലീസ് മർദിച്ചത്. ഗുണ്ടാ സംഘമായി മാറിയ പോലീസിനെതിരെ സസ്പെൻഷൻ നടപടി ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. സ്റ്റേഷനലിലെ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാൻ പോലീസ് ശ്രമിച്ചു. മർദിച്ചവരെ സേനയിൽ നിന്ന് നീക്കണം'- റോജി എം ജോൺ പറഞ്ഞു.

പോലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നൽകുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0