എന്നും പാര്‍ട്ടിക്ക് വിധേയൻ; നിയമസഭയിലെത്തിയത് ആരെയും ധിക്കരിച്ചല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

Sep 15, 2025 - 15:47
എന്നും പാര്‍ട്ടിക്ക് വിധേയൻ; നിയമസഭയിലെത്തിയത് ആരെയും ധിക്കരിച്ചല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഇന്ന് നിയമ സഭയിൽ എത്തിയതിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തില്‍. വാർത്ത കൊടുക്കുമ്പോൾ യാഥാർഥ്യത്തിൻ്റെ പരിസരം മാധ്യമങ്ങൾ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ന് നിയമസഭയിൽ എത്തിയത് ആരേയും ധിക്കരിച്ചല്ല. താൻ എപ്പോഴും പരിപൂർണമായും പാർട്ടിക്ക് വിധേയനായിരിക്കാൻ ശ്രമിക്കുന്ന പ്രവർത്തകനാണ്. താൻ ഏതെങ്കിലും ഒരു നേതാവിനെ കാണാൻ ശ്രമിക്കുകയോ അതിന് അനുമതി നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ല. സസ്പെൻഷനിലുള്ള ഒരു പ്രവർത്തകൻ എന്ന നിലയിൽ അക്കാര്യങ്ങളൊക്കെ അറിയാം. ആരോപണങ്ങൾക്ക് ശേഷം മൗനത്തിലായിരുന്നുവെന്ന വാർത്തകൾ ശരിയല്ല. ആരോപണങ്ങൾ ഉയർന്ന ശേഷം രണ്ട് തവണ താൻ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ അതിന് കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ല. തന്നെ കൊന്നു തിന്നാൻ ആഗ്രഹിക്കുന്ന ഒരു സർക്കാറിൻ്റെ കീഴിലാണ് അന്വേഷണമെന്നതിനാൽ യാതൊരു ആനുകൂല്യവും പ്രതീക്ഷിക്കുന്നില്ല' രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം പുറത്തു വന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ചും തുടർ ദിവസങ്ങളിൽ നിയമസഭയിലെത്തുമോ എന്നതടക്കമുള്ള പല ചോദ്യങ്ങൾക്കും അദ്ദേഹം  ഉത്തരം നൽകിയില്ല.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0