പയസ്വിനി പാലവും ടൂറിസം പദ്ധതിയും യാഥാർത്ഥ്യമാക്കണം: എസിസി ആലൂർ
മുളിയാർ: മുളിയാർ, ബേഡഡുക്ക, ചെമ്മനാട് എന്നീ മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പയസ്വിനി പാലവും ടൂറിസം പദ്ധതിയും എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് ആലൂർ കൾചറൽ ക്ലബിന്റെ (എസിസി) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ക്ലബ് ഭാരവാഹികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാനും സമര പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗം ക്ലബ് പ്രസിഡന്റ് എ.ടി. ഖാദറിന്റെ അധ്യക്ഷതയിൽ ഉമർ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇസ്മായിൽ എം.കെ. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലബ്ബിന്റെ 2025-26 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡൻറ് ഖാദർ എ ടി, ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ, ട്രഷറർ സാദിഖ്, വൈസ് പ്രസിഡൻറ്: സൈബുദ്ദീൻ, മാഹിൻ കോളോട്ട്, ജോയിൻ സെക്രട്ടറി: ഫാറൂഖ് എ ആർ, ജുനൈദ് ടി എ എന്നിവരെ തെരെഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ഇസ്മായിൽ എം കെ സ്വാഗതവും ട്രഷറർ സാദിക്ക് നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



