ജില്ലാ മീലാദ് സമ്മേളനവും ഇസ്ലാമിക് സെമിനാറും ഇന്ന്
കാസർകോട്: പ്രാവചകരുടെ ജന്മദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനവും 'പ്രവാചകൻ്റെ മദീന : സമൂഹം, സാമ്പത്തികം, രാഷ്ട്രീയം' എന്ന വിഷയത്തിലുള്ള അകാദമിക്ക് സെമിനാറും ഇന്ന് 2 മണി മുതൽ കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സംഗമത്തിൽ തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി വിഷയാവതരണം നടത്തും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിംജമാഅത്ത് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, ജനറൽ സെക്രട്ടറി പളങ്കോട് അബ്ദുൽ ഖാദർ മദനി, എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സുലൈമാൻ കരിവള്ളൂർ, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, സിദ്ദീഖ് സഖാഫി ബായാർ, റസാഖ് സഖാഫി കോട്ടകുന്ന്, റഈസ് മുഈനി, ബാദുഷ സഖാഫി തുടങ്ങിയവർ സംബന്ധിക്കും. അക്കാദമിക്ക് സെമിനാറിൽ എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസഫ് സഖാഫി മുത്തേടം മോഡറേറ്ററാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


