മുഗുറോഡ് അൽ വിദാദ് മീലാദ് ഫെസ്റ്റും മൗലിദ് മജ്ലിസും സെപ്റ്റംബർ 20,21ന്

Sep 13, 2025 - 12:50
മുഗുറോഡ് അൽ വിദാദ് മീലാദ് ഫെസ്റ്റും മൗലിദ് മജ്ലിസും സെപ്റ്റംബർ 20,21ന്

പുത്തിഗെ: മുഗുറോഡ് മസ്ജിദ് തഖ്‌വാ, സയ്യിദ് ത്വാഹിറുൽ അഹ്ദൽ സുന്നി മദ്രസ സംഘടിപ്പിക്കുന്ന മൗലിദ് മജ്ലിസും അൽ വിദാദ് മീലാദ് ഫെസ്റ്റും സെപ്റ്റംബർ 20,21 തീയ്യകളിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം 5.30ന് സ്വാഗത സംഘം കൺവീനർ സിദ്ദിഖ് ഹാജി ഫ്രൂട്ട് പതാക ഉയർത്തും. മഗ്‌രിബ് നിസ്കാര ശേഷം മൗലിദ് മജ്‌ലിസും ഹുബ്ബ് റസൂൽ പ്രഭാഷണവും നടക്കും. സലീക് സഖാഫി, അബ്ദുള്ള സഫ്‌വാൻ ഹിമമി സഖാഫി ആദൂർ, സമീർ ഹിമമി സഖാഫി തുടങ്ങിയവർ നേതൃതം നൽകും. തുടർന്ന് സ്വാഗത സംഘ ചെയർമാൻ ഉമർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ ഉദ്ഘാടനം ചെയ്യും. സലീക് സഖാഫി ഹുബ്ബു റസൂൽ പ്രഭാഷണം നടത്തും. മദ്രസ പൂർവ വിദ്യാർത്ഥികളുടെ ബുർദ ആലാപനത്തോടെ സ്മാപിക്കും.
21ന് ഞായർ രാവിലെ 8.30 ന് മദ്രസ വിദ്യാർത്ഥികളുടെ മത്സര പരിപാടി ആരംഭിക്കും. രാത്രി നടക്കുന്ന സമാപന സംഗമം യൂസുഫ് അൽ മദീനയുടെ അധ്യക്ഷതയിൽ മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി കർന്നൂർ അനുമോദന പ്രഭാഷണം നടത്തും. മൊയ്‌ദീൻ ജി എസ്, റസാക്ക് മലേഷ്യ, അബ്ദുറഹ്മാൻ ഹാജി ദവ ടീം വിജയികൾകുള്ള ട്രോഫിയും പൊതു പരീക്ഷയിൽ വിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണവും ചെയ്യും. ഇബ്രാഹിം സഖാഫി അർളടുക്ക, അബ്ദുള്ള മൗലവി, ഹംസ സഅദി, അസീസ് സഖാഫി, ശരീഫ് ബാപ്പാലിപ്പൊനം, ഹമീദ് ഉറുമി, സി വൈ മൊയ്‌ദീൻ, അജ്ജിക്കൽ മുഹമ്മദ്‌, ഹമീദ് ഗുഡ്ഡെ, ഇസ്മായിൽ, ശരീഫ്, സബീർ ഇസ്മായിൽ, അന്തവുച്ച തുടങ്ങിയവർ സംബന്ധിക്കും. ഡി കെ അബൂബക്കർ സഖാഫി സ്വാഗതവും ഹാഫിള് അനസ് നന്ദിയും പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0