ബെളിഞ്ച മഹബ്ബയിൽ സഹപ്രവർത്തകൻ്റെ സ്മരണക്കായി വാട്ടർ കൂളർ സ്ഥാപിച്ച് മാതൃക സേവനം

Sep 12, 2025 - 12:26
ബെളിഞ്ച മഹബ്ബയിൽ സഹപ്രവർത്തകൻ്റെ സ്മരണക്കായി വാട്ടർ കൂളർ സ്ഥാപിച്ച് മാതൃക സേവനം
ബദിയടുക്ക: എസ് വൈ എസ് കുമ്പടാജ സർക്കിൾ ഉപാധ്യക്ഷനും ബെളിഞ്ച മഹബ്ബ കൾച്ചറൽ സെൻ്ററിൻ്റെ പ്രസിഡണ്ടുമായിരുന്ന ബെളിഞ്ച പാലഗം പി എ മുഹമ്മദ് മുസ്ലിയാരുടെ പാവന സ്മരണക്കായി മഹബ്ബ അഹ്മദുൽ ബദവി സുന്നീ മദ്റസ വിദ്യാർത്ഥികൾക്കും പളളിയിലെത്തുന്നവർക്കും കുടിക്കാനായി വാട്ടർ കൂളർ സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് യൂണിറ്റ് പ്രവർത്തകരും മഹബ്ബ കമ്മറ്റിയും. ബെളിഞ്ച യൂണിറ്റിലെ സംഘടന - സാന്ത്വന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മുഹമ്മദ് മുസ്ലിയാരുടെ വിയോഗം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
ബെളിഞ്ചം ബദർ ജുമാ മസ്ജിദിൽ നീണ്ട രണ്ടര പതിറ്റാണ്ട് മുഅദ്ദിനായും സദർ മുഅല്ലിമുമായി സേവനം അനുഷ്ഠിച്ച മുഹമ്മദ് മുസ്ലിയാർ നാട്ടുകാർക്കും സംഘടന പ്രവർത്തകർക്കും പ്രിയങ്കരനാകാൻ സാധിച്ചതാണ് അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ്. ബെളിഞ്ചയിലെ സുന്നീ ചലനങ്ങൾക്ക് നേതൃത്വം നൽകാൻ എന്നും നിഴൽ പോലെ നിന്ന നിസ്വാർത്ഥ- നിശ്കളങ്ക പ്രവർത്തകനാണ് അദ്ദേഹം. അപര സഹായമെന്നത് മുഹമ്മദ് മുസ്ലിയാരുടെ കൂടെപ്പിറപ്പായിരുന്നു. ശുഷ്കിച്ച പരി:സ്ഥിതിയിൽ ജീവിക്കുമ്പോഴും അപരൻ്റ സഹതാപം കാണുമ്പോൾ ഉള്ളതെടുത്ത് ഉള്ള് തുറന്ന് നൽകാൻ മടി കാണിച്ചില്ല. ബെളിഞ്ചം ബദർ പള്ളിയിൽ തുച്ഛമായ വേതനം വാങ്ങി സേവനം ചെയ്യുമ്പോൾ പലരുടെയും സഹായിയാകാൻ അദ്ദേഹത്തിന് സാധിച്ചു.
പള്ളി പരിപാലനത്തിൽ അദ്ദേഹം കാണിച്ച അതീവ സൂക്ഷ്മത ഏവർക്കും മാതൃകയാണ്.
കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ്, എസ് വൈ എസ് സംഘടനയിൽ ആദ്യ കാലം മുതൽ ആത്മാർത്ത പ്രവർത്തകനായി മരണം വരെ നിലകൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു. മഹബ്ബ മസ്ജിദിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് അതിൻ്റെ പുരോഗതിയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച സാരഥി കൂടിയായിരുന്നു അദ്ദേഹം. പ്രസ്ഥാന പ്രവത്തനങ്ങൾക്കും ഫണ്ട് സ്വരൂപണ സമയങ്ങളിൽ ഒന്നാമനാകാനും അദ്ദേഹത്തിന് സാധിച്ചു. എസ് വൈ എസ് കുമ്പടാജ സർക്കിൾ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങളിൽ സ്ഥിര സഹകാരിയായിരുന്നു ഉസ്താദ്. എസ് വൈ എസ് കുമ്പടാജ സർക്കിൾ  ഉപാധ്യക്ഷനായി സേവനം ചെയ്ത് വരുന്നതിനിടയിലാണ് അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ഹിജ്റ 1443 2022 ശഅബാൻ 2 മാർച്ച് 6നാണ് നിര്യാതനാകുന്നത്. ഇന്നും അദ്ദേഹത്തിൻ്റെ ഓർമകളില്ലാതെ ഒരു പരിപാടിയും സമാപിക്കാറില്ല.
മഹബ്ബ മീലാദ്  ഫ്രാഗ്രൻസിൻ്റെ സമാപന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കൂളർ ഉദ്ഘാടനം ഐ സി എഫ് നാഷണൽ സെക്രട്ടി ഹമീദ് പരപ്പ നിർവ്വഹിച്ചു. സയ്യിദ് ത്വൽഹത്ത് തങ്ങൾ പ്രാർത്ഥന നടത്തി. മുഹമ്മദ് അക്കര അധ്യക്ഷത വഹിച്ചു. ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച വിഷയവതരണം നടത്തി.
നാസർ ഹിമമി സഖാഫി, അബ്ദുറസ്സാഖ് മിസ്ബാഹി നാരമ്പാടി, ബാതിഷ സുഹ്രി, ഇല്യാസ് ഹിമമി, നൗഫൽ ബി കെ, ജമാൽ അക്കര, സുബൈർ ഗുരിയടുക്ക, അസീസ് പാലകം, എൻ കെ ഹമീദ്, അബ്ദുൽ ഖാദർ നാരമ്പാടി, ഹാഫിള് നിശാം, അബൂബക്കർ ദഡ്മൂല, അസീസ് നാരമ്പാടി, അഷ്റഫ് നാരമ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0